വംശീയ സംഘര്‍ഷം: ഷിന്‍ഷിയാങ്ങിലെ മുസ്‌ലിം പള്ളികള്‍ അടച്ചിട്ടു
ഉറുംഖി: വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ഷിയാങ് പ്രവിശ്യയിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇതിനെത്തുടര്‍ന്ന് പല പ്രമുഖ പള്ളികളിലുള്‍പ്പെടെ വെള്ളിയാഴ്‌ച ഉച്ചനമസ്‌കാരം നടന്നില്ല. പള്ളികളിലെ നമസ്‌കാരം ഒഴിവാക്കി വീടുകളില്‍ പ്രാര്‍ഥന നടത്താന്‍ അധികൃതര്‍ മുസ്‌ലിം മതവിശ്വാസികളായ വിഗുറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിഗുറുകളും ഹാന്‍ വംശജരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 156 പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്. ശക്തമായ സൈനിക നടപടിയിലൂടെയാണ് സര്‍ക്കാര്‍ കലാപം അടിച്ചമര്‍ത്തിയത്. ഷിന്‍ഷിയാങ്ങില്‍ സ്ഥിതിഗതികള്‍ സാധാരണ നില കൈവരിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിനു സൈനികര്‍ ഇപ്പോഴും മേഖലയില്‍ തുടരുകയാണ്.
No comments:
Post a Comment