Friday, July 10, 2009

ChandraChoodan on lavalin

ലാവലിന്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്‌തതായി ഓര്‍മയില്ല- ചന്ദ്രചൂഡന്‍
ന്യൂഡല്‍ഹി: എല്‍.ഡി.എഫ്‌. യോഗത്തില്‍ ഏറെക്കാലമായി പങ്കെടുക്കുന്ന തനിക്ക്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച്‌ എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നിരുന്നതായി ഓര്‍മയില്ലെന്ന്‌ ആര്‍.എസ്‌.പി. ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു.

ആര്‍.എസ്‌.പി. കേന്ദ്രസെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച്‌ അടുത്ത യോഗത്തില്‍ ചര്‍ച്ച നടത്തുകയോ മിനുട്‌സ്‌ വായിച്ച്‌ അംഗീകരിക്കുകയോ ചെയ്യുന്ന രീതി എല്‍.ഡി.എഫിലില്ല. ലാവലിന്‍ കരാറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌ത എല്‍.ഡി.എഫ്‌. യോഗത്തിന്റെ മിനുട്‌സ്‌ കാണാനില്ലെന്ന പത്രവാര്‍ത്തയോട്‌ പ്രതികരിക്കവേ പ്രൊഫ. ചന്ദ്രചൂഡന്‍ പറഞ്ഞു.

വെള്ളിയാഴ്‌ച ചേര്‍ന്ന ആര്‍.എസ്‌.പി. സെക്രട്ടേറിയറ്റ്‌ യോഗം തിരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തി. ശനിയാഴ്‌ച കേന്ദ്രകമ്മിറ്റി ചേരുമെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങളില്‍ ആര്‍.എസ്‌.പി. മത്സരിച്ചിരുന്നു. മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ മറ്റ്‌ ഇടതുകക്ഷികളുമായി ധാരണയിലെത്തിയത്‌. ഇടതുമുന്നണിക്ക്‌ കുറേക്കൂടി മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തനം നടത്താമായിരുന്നു. കൊല്ലം സീറ്റ്‌ ആര്‍.എസ്‌.പി.ക്ക്‌ തിരിച്ചുകിട്ടുന്നതിനെക്കുറിച്ച്‌ ഇനിയും എല്‍.ഡി.എഫില്‍ ചര്‍ച്ച നടക്കും- ചന്ദ്രചൂഡന്‍ പറഞ്ഞു.

No comments:

Post a Comment