ജനസംഖ്യാ വളര്‍ച്ച: വൈകിയുള്ള വിവാഹം പ്രോത്സാഹിപ്പിക്കണം- ആസാദ്
ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ വൈകിയുള്ള വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് അഭ്യര്‍ഥിച്ചു. 18വയസ്സിനു ശേഷം വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ഗ്രാമീണ ദമ്പതിമാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.
ഈ ദമ്പതിമാരെ ആദരിക്കേണ്ട കാര്യമില്ലെന്നും അവര്‍ നിയമം അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ആസാദ് പറഞ്ഞു. 30-31 വയസ്സായിട്ട് കല്യാണം മതി എന്ന് തീരുമാനിക്കുന്നവരെയാണ് ആദരിക്കേണ്ടത്.
ജനപ്പെരുപ്പം പ്രകൃതിവിഭവങ്ങളുടെ ലഭ്യത കുറച്ചുകൊണ്ടിരിക്കുകയാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. സ്വജനങ്ങള്‍ക്ക് തൊഴിലുറപ്പാക്കാനായി ഓസ്‌ട്രേലിയ, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും അവിടെ തൊഴില്‍ തേടിച്ചെല്ലുന്ന ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കുകയാണ്. ജനപ്പെരുപ്പത്തെക്കുറിച്ച് ഭരണകൂടവും അറിവുള്ള ജനങ്ങളും ഗ്രാമീണരെ ബോധവത്‌കരിക്കണമെന്ന് ആസാദ് അഭ്യര്‍ഥിച്ചു.
No comments:
Post a Comment