മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടോ ?
1987 നിയമസഭാതിരഞ്ഞെടുപ്പു വേളയിലാണ് ഞാന്‍ മുഖ്യമന്ത്രിയാവുമെന്ന് പ്രചാരണമുണ്ടായത്. ''കേരം തിങ്ങും കേരളനാട് കെ.ആര്‍. ഗൗരി ഭരിച്ചീടും'' എന്ന മുദ്രാവാക്യം പലയിടത്തും ഉയര്‍ന്നു. വി.എസ്സും പി.കെ.വി.യും എല്‍.ഡി.എഫ്. ജയിച്ചാല്‍ ഗൗരിയമ്മയായിരിക്കും മുഖ്യമന്ത്രിയെന്ന സൂചന നല്‌കി പ്രസംഗിച്ചുനടന്നു. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിച്ചു. പക്ഷേ, ഇ.എം.എസ്സിന് എന്നെ മുഖ്യമന്ത്രിയാക്കാന്‍ താത്‌പര്യമുണ്ടായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എന്നെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയുണ്ടായതാണ്. എന്നാല്‍ ആ തീരുമാനം സംസ്ഥാന കമ്മിറ്റിക്കു വിടാതെ കേന്ദ്ര കമ്മിറ്റിക്കു വിട്ടു. ഇ.എം.എസ്സിന് ഈഴവസമുദായത്തില്‍പ്പെട്ട എന്നെ മുഖ്യമന്ത്രിയാക്കാന്‍ മനസ്സുണ്ടായില്ല. അദ്ദേഹം സവര്‍ണചിന്തയ്‌ക്കടിമയായിരുന്നു. ഇ.എം.എസ്സിന്റെ ചരടുവലിയെത്തുടര്‍ന്നാണ് ഇ.കെ. നായനാരെ മുഖ്യമന്ത്രിയായി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. നായനാര്‍ അന്ന് ബദല്‍രേഖയുടെ പേരില്‍ നടപടിക്കു വിധേയനായിരുന്നു. മുഖ്യമന്ത്രിയാവാന്‍ കഴിയാത്തതില്‍ ഒട്ടും സങ്കടമില്ല. മന്ത്രിയായിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്‌തു. ഇതിനു മുഖ്യമന്ത്രിയാവണമെന്നില്ല. ഏല്‌പിക്കുന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുകയെന്നതാണ് പ്രധാനം.
സി.പി. എമ്മുമായി വഴിപിരിഞ്ഞതിനെക്കുറിച്ച് ?
ഞാനുംകൂടി പാടുപെട്ട് വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ്. എന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്ന ചിലര്‍ക്കു തോന്നി. ഞാന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ആഗ്രഹിക്കുന്ന പദവി കിട്ടില്ലെന്ന് അവര്‍ ഭയപ്പെട്ടുകാണും. ഇ.എം.എസ്സും വി.എസ്സും തമ്മില്‍ അകലാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വി.എസ്സിന്റെ കൂടെയാണെന്ന് ഇ.എം.എസ്സും കൂട്ടരും കരുതിയിരുന്നു.
No comments:
Post a Comment