മന്ത്രി ഐസക് മുംബൈയില്‍ രഹസ്യ സന്ദര്‍ശനം നടത്തി
പിന്തുണ തേടിയെന്ന് റിപ്പോര്‍ട്ട്
മുംബൈ: ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്‌ച മുംബൈയിലെത്തി സി.പി.എം. മഹാരാഷ്ട്ര ഘടകം സെക്രട്ടറി അശോക് ദാവ്‌ളെയുമായി ചര്‍ച്ച നടത്തി. സി.പി.എം. മുംബൈ കമ്മിറ്റി അംഗങ്ങളോ മറ്റു നേതാക്കളോ അറിയാതെ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. ശനിയാഴ്‌ച ഡല്‍ഹിയില്‍ തുടങ്ങുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിന്തുണ തേടിയാണ് തോമസ് ഐസക് എത്തിയതെന്നാണ് വിവരം.
മഹാരാഷ്ട്രയില്‍നിന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എല്‍. ബജാജ്, കര്‍ഷകത്തൊഴിലാളി നേതാവ് കുമാര്‍ ശിരോല്‍ക്കര്‍ എന്നിവരാണ് അശോക് ദാവ്‌ളെയ്‌ക്കുപുറമേ കേന്ദ്ര കമ്മിറ്റിയിലുള്ളത്. ദാവ്‌ളെ കേന്ദ്ര കമ്മിറ്റിയില്‍ പിണറായിക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഏതാണ്ടുറപ്പാണ്. മറ്റു രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളെക്കൂടി ദാവ്‌ളെ വഴി സ്വാധീനിക്കാന്‍ കഴിയുമോ എന്നതായിരുന്നു മന്ത്രി ഐസക്കിന്റെ സന്ദര്‍ശനോദ്ദേശ്യമെന്നറിയുന്നു. എന്നാല്‍, സി.പി.എമ്മില്‍ വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ള കെ.എല്‍. ബജാജും കുമാര്‍ ശിരോല്‍ക്കറും അഴിമതിക്കേസിന്റെ കാര്യത്തില്‍ കൂട്ടുനില്‍ക്കില്ലെന്ന് പാര്‍ട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
No comments:
Post a Comment